സിനിമയല്ല, ഇത് പൗരധര്‍മ്മം; തിരക്കുകള്‍ക്കിടയിലും വോട്ടവകാശം വിനിയോഗിച്ച് താരം
വെള്ളിത്തിരയിലെ തിരക്കുകളില്‍ നിന്നും ഇടവേളയെടുത്ത് ജനാധിപത്യത്തിന്റെ പ്രക്രിയയില്‍ പങ്കാളിയാകാന്‍ നടനും സംവിധായകനുമായ രാജേഷ് മാധവന്‍ ജന്മനാട്ടിലെത്തി. എറണാകുളത്തില്‍ നിന്നും കിലോമീറ്ററുകള്‍ സഞ്ചരിച്ച് കാസര്‍കോട് പെര്‍ളടുക്കത്തെത്തിയ താരം ഉദുമ നിയോജകമണ്ഡലത്തിലെ 184-ാം നമ്പര്‍ കൊളത്തൂര്‍ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
തന്റെ ഓരോ വോട്ടും നാടിന്റെ ഭാവിനിര്‍ണ്ണയിക്കുന്നതാണെന്ന ബോധ്യത്തോടെയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്.




