17
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ വിമെന്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെ സ്വത്തവകാശം, പോക്സോ നിയമം എന്നിവ സംബന്ധിച്ച് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട അധ്യക്ഷത വഹിച്ചു. കാസര്‍കോട് ചൈല്‍ഡ് വൈല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്. രേണുകാദേവി തങ്കച്ചി മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും പങ്കെടുത്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ദേവി പാര്‍വ്വതി സ്വാഗതവും സെന്റര്‍ ഫോര്‍ വിമെന്‍ സ്റ്റഡീസ് കോര്‍ഡിനേറ്റര്‍ ഡോ. തേജസ്വിനി വെങ്കടേഷ് നന്ദിയും പറഞ്ഞു.