ചെന്നൈയ്ക്ക് ‘ഇരട്ടി ആശ്വാസം’; ഡല്‍ഹിക്കെതിരെ സൂപ്പര്‍ താരം കളിക്കും, ധോണിയുടെ തിരിച്ചുവരവിലും അപ്‌ഡേഷന്‍

ചെന്നൈയ്ക്ക് ‘ഇരട്ടി ആശ്വാസം’; ഡല്‍ഹിക്കെതിരെ സൂപ്പര്‍ താരം കളിക്കും, ധോണിയുടെ തിരിച്ചുവരവിലും അപ്‌ഡേഷന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീ?ഗില്‍ തുടര്‍തോല്‍വികളില്‍ വലയുന്ന ചെന്നൈ സൂപ്പര്‍ കിം?ഗ്‌സിനെ തേടി ആശ്വാസവാര്‍ത്ത. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഡെവാള്‍ഡ് ബ്രെവിസ് പരിക്കുമാറി ടീമില്‍ തിരിച്ചെത്തുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നാളെ ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ബ്രെവിസ് കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിഹാസതാരം എം എസ് ധോണിയുടെ തിരിച്ചുവരവിനെ കുറിച്ചും ആശ്വാസകരമായ അപ്‌ഡേഷനുകളാണ് സിഎസ്‌കെ ആരാധകരെ തേടിയെത്തുന്നത്. മുന്‍ ക്യാപ്റ്റന്‍ ധോണിയും പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നടന്ന ആദ്യഘട്ട ഫിറ്റ്‌നസ് ടെസ്റ്റില്‍ ധോണി വിജയിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഒരു തവണ കൂടി ധോണി ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാവും. ഇതിലും വിജയിച്ചാല്‍ ഏപ്രില്‍ 1-ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടക്കുന്ന മത്സരത്തില്‍ ധോണി ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡെവാള്‍ഡ് ബ്രെവിസും ധോണിയും തിരിച്ചെത്തുന്നത് ചെന്നൈ സൂപ്പര്‍ കിം?ഗ്‌സിന് വലിയ കരുത്താകുമെന്നാണ് കരുതുന്നത്. സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയായിരുന്നു ‘ബേബി എബി’ എന്നറിയപ്പെടുന്ന ഡെവാള്‍ഡ് ബ്രെവിസിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ചെന്നൈ കളിച്ച ആദ്യ മൂന്ന് മത്സരങ്ങളും ബ്രെവിസിന് നഷ്ടമായിരുന്നു. ഈ മൂന്ന് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെടുകയും ചെയ്തു.

നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുമെന്ന് കരുതപ്പെടുന്ന ബ്രെവിസിന്റെ വരവ് ചെന്നൈയുടെ പതറുന്ന മധ്യനിരയ്ക്ക് വലിയ ആശ്വാസമാകും. 2025 സീസണില്‍ പകരക്കാരനായി ചെന്നൈയിലെത്തിയ ബ്രെവിസ് തന്റെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ചെന്നൈ ആരാധകരുടെ പ്രിയതാരമായി മാറിയിരുന്നു.

Scroll to Top