പാലക്കാട്: കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ കൊക്കയില്‍ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം പാലക്കാടുള്ള ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. ചിക്കമഗളൂരിലെ ജില്ലാ ആശുപത്രിയില്‍ നിന്നും ഇന്നലെ രാത്രി 11.20 നാണ് യാത്ര തിരിച്ചത്. നിരവധിപേര്‍ ശ്രീനന്ദയെ അവസാനമായി കാണാനെത്തി. കര്‍ണാടക പൊലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കര്‍ണാടകത്തിലെ ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിന് എത്തി കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിച്ച് ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് തെര്‍മല്‍ ഡ്രോണിന്റെ മോണിറ്ററില്‍ ശ്രീനന്ദയുടെ മൃതദേഹം പതിഞ്ഞത്. കാണാനില്ലെന്ന് പറഞ്ഞ പ്രദേശത്തു നിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം. മലയടിവാരത്തു മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താന്‍ ആയത്.
കണ്ണീരോടെ വിട, ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു




