Thursday, November 21, 2024
Home Kerala രാഹുലിനെ തടഞ്ഞ് എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍,

രാഹുലിനെ തടഞ്ഞ് എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍,

by KCN CHANNEL
0 comment

വെണ്ണക്കരയില്‍ കയ്യാങ്കളി; ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം
യുഡിഎഫ് സ്ഥാനാര്‍ത്തി ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞത്.

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാര്‍. വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായത്.

യുഡിഎഫ് സ്ഥാനാര്‍ത്തി ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞത്. പിന്നാലെ ഉണ്ടായ വാക്കുത്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി. എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളും എത്തുന്നുണ്ടല്ലോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

ശക്തമായ ത്രികോണപ്പോരാട്ടം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോള്‍ പോളിംഗ് അറുപത് ശതമാനം കടന്നു. 63.45 ശതമാനം സമ്മതിദായകരാണ് ഇതുവരെ വോട്ടവകാശം വിനിയോഗിച്ചത്. ആദ്യ മണിക്കൂറില്‍ ബൂത്തുകളില്‍ ഉണ്ടായിരുന്ന നീണ്ട നിര ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകീട്ടോടെ പോളിങ് മെച്ചപെടുന്നതാണ് കണ്ടത്. അവസാന ലാപ്പില്‍ പലയിടത്തും വോട്ടുചെയ്യാനെത്തുന്നവരുടെ നീണ്ടകാണാം. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 ശതമാനം പേരാണ് പാലക്കാട്ട് വോട്ട് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ പോരാട്ടത്തില്‍ മുന്നണികള്‍ നടത്തിയ നാടിളക്കി മറിച്ചുള്ള പ്രചാരണത്തിന്റെ ആവേശം രാവിലെ വോട്ടിംഗില്‍ കാര്യമായി പ്രതിഫലിച്ചില്ല. ണ്ണ്വോട്ട് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ ഇത്തവണ പോളിംഗ് കുറഞ്ഞത്.

You may also like

Leave a Comment