Home Kerala മുരിങ്ങൂര്‍ ഡിവൈന്‍ നഗറില്‍ ധ്യാനത്തിനെത്തിയവരെ ട്രെയിനിടിച്ചു, കാഞ്ഞങ്ങാട് സ്വദേശി മരിച്ചു; ഒരാള്‍ അത്യാസന്ന നിലയില്‍

മുരിങ്ങൂര്‍ ഡിവൈന്‍ നഗറില്‍ ധ്യാനത്തിനെത്തിയവരെ ട്രെയിനിടിച്ചു, കാഞ്ഞങ്ങാട് സ്വദേശി മരിച്ചു; ഒരാള്‍ അത്യാസന്ന നിലയില്‍

by KCN CHANNEL
0 comment

തൃശൂര്‍: മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടയില്‍ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടി. ഒരു സ്ത്രീ തല്‍ക്ഷണം മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്. ഇവരുടെ പേര് സ്ഥിരീകരിച്ചിട്ടില്ല. വടക്കന്‍ പറവൂര്‍ വടക്കും പാടന്‍ തോമസിന്റെ ഭാര്യ ഉഷക്കാണ് ഗുരുതരമായി പരുക്കേറ്റത്. അര മണിക്കൂറോളം റെയില്‍വേ ട്രാക്കില്‍ പരുക്കേറ്റ് കിടന്ന ശേഷമാണ് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നു പേര്‍ ഒരേസമയം ട്രാക്ക് കടക്കുന്നതിനിടയില്‍ എറണാകുളം ഭാഗത്ത് നിന്ന് വന്ന ട്രെയിനാണ് ഇടിച്ചത്.

You may also like

Leave a Comment