കാസര്‍കോട്: ഭക്ഷ്യവിഷബാധ എന്ന സംശയം ആലമ്പാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച ഉച്ചയ്ക്കു വിതരണം ചെയ്ത പാലും മുട്ടയും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്നു പറയുന്നു. ചെങ്കള ഇ.കെ. നായനാര്‍ ആശുപത്രിയിലും വിദ്യാനഗറിലെ ആശുപത്രികളിലുമാണ് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഏതാനും കുട്ടികളെ പ്രാഥമിക ശുശ്രൂഷക്കു ശേഷം വിട്ടയച്ചതായും സൂചനയുണ്ട്. സംഭവത്തെ കുറിച്ചു കൂടുതല്‍ അറിയുന്നതിനു സ്‌കൂള്‍ – ആശുപത്രി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതു പരാജയപ്പെടുകയായിരുന്നു. അതേ സമയം രാവിലെ സ്‌കൂളിലെത്തിക്കുന്ന പാല്‍ ഉച്ചക്കാണ് ചൂടാക്കുന്നതെന്നും പാല്‍ വേണ്ടത്ര ചൂടാക്കാറില്ലെന്നും ആക്ഷേപമുണ്ട്. പാചകപ്പുരയിലെ ശുചിത്വത്തെക്കുറിച്ചും നാട്ടില്‍ വ്യത്യസ്ത അഭിപ്രായമാണ്. അതേസമയം പാലും മുട്ടയും ഉപയോഗിച്ച എല്ലാ കുട്ടികള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടില്ലെന്നു മറ്റു ചിലര്‍ ചുണ്ടിക്കാട്ടി.
ഭക്ഷ്യവിഷബാധയെന്ന് സംശയം; ആലമ്പാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ആശുപത്രികളില്‍ ചികിത്സ തേടി
56