Home Kasaragod സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു

സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു

by KCN CHANNEL
0 comment

കമ്പാര്‍: ജി.എല്‍.പി.എസ്. കമ്പാറില്‍ എസ്.പി. ജി രൂപീകരണ യോഗം 11-6-25 ബുധന്‍ രാവിലെ പ്രധാനാധ്യാപകന്‍ അമ്മു മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്നു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. കാസറഗോഡ് എസ്.ഐ. ശശിധരന്‍.കെ ക്ലാസ്സ് എടുത്തു. പിടിഎ പ്രസിഡന്റ് ഹാരിസ് കമ്പാര്‍, സി. പി. ഒ.സന്തോഷ്, ആശാവര്‍ക്കര്‍ സുജാത,പൂര്‍ണിമ കെ,വനിതാ കുമാരി എന്നിവര്‍ പ്രസംഗിച്ചു. കോഡിനേറ്റര്‍ അബ്ദുല്‍ റഹിമാന്‍ എസ്.എ സ്വാഗതവും വിദ്യാലക്ഷ്മി ടീച്ചര്‍ നന്ദിയും പറഞ്ഞു.

You may also like

Leave a Comment