Advertisement

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം; കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും 2000 പ്രവര്‍ത്തകര്‍ പങ്കെടുക്കും

By kcnchannel / October 30, 2026

കാസര്‍കോട് : നവംബര്‍ 8ന് എറണാകുളത്ത് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും 2000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് നിയോജക മണ്ഡലം നേതൃയോഗം അറിയിച്ചു.

കല്ലങ്കൈ സണ്‍റോക്ക് ഹാളില്‍ ചേര്‍ന്ന നേതൃയോഗം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനസ് എതിര്‍ത്തോട് സ്വാഗതം പറഞ്ഞു. വരും ദിവസങ്ങളില്‍ പഞ്ചായത്ത്-മുനിസിപ്പല്‍ തല കണ്‍വെന്‍ഷനുകളും കോണ്‍ഫറന്‍സ് ഡ്രൈവും പൂര്‍ത്തീകരിക്കും. യോഗത്തില്‍ വെച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികളെ അനുമോദിച്ചു.

മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എം ഇക്ബാല്‍, ട്രഷറര്‍ കെ.ബി കുഞ്ഞാമു ഹാജി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി, ഷംസുദ്ധീന്‍ കിന്നിംഗാര്‍, ജീലാനി കല്ലങ്കൈ, റൗഫ് ബാവിക്കര, ഹക്കീം മാര, കലന്തര്‍ ഷാഫി, അനസ് കണ്ടത്തില്‍, ഖലീല്‍ ശൈഖ്, അബ്ബാസ് മൊഗര്‍, ശിഹാബ് പാറക്കട്ട, മൂസാ ബാസിത്ത്, മൊയ്തു അറഫ, റഹ്‌മാന്‍ പടിഞ്ഞാര്‍, ശരീഫ് ബി.എ, അന്‍സാഫ് കുന്നില്‍, നിയാസ് ചേരങ്കൈ, ഫൈസല്‍ ചെര്‍ക്കള, അര്‍ഷാദ് കന്യപ്പാടി, താജു ബെല്‍ക്കാട്, സാലിഹ് എം.ഡി, ജുനൈദ് ചൂരി, ഷബീര്‍ ബെള്ളൂര്‍, ശദീദ് കടവത്ത്, അബ്‌നാസ് കുന്നില്‍, ഹാഷിര്‍ മൊയ്തീന്‍, സിറാജ് ബദിയടുക്ക, അര്‍ഫാത്ത് കമ്പാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.