Advertisement

നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ സിഐടിയു മാര്‍ച്ചും ധര്‍ണയും നടത്തി

By kcnchannel / October 29, 2026

കാഞ്ഞങ്ങാട്: നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കാലതാമസമില്ലാതെ വിതരണം ചെയ്യുക, ക്ഷേമനിധി ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കുക, സെസ്സ് പിരിവ് മാനദണ്ഡം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍നിന്ന് ആരംഭിച്ച പ്രകടനം ക്ഷേമനിധി ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ സി.ഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. പി. വിജയന്‍ നീലേശ്വരം അധ്യക്ഷത വഹിച്ചു. പി. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ജില്ലാ ഭാരവാഹികളായ ടി. നാരായണന്‍, എം.വി. സുകുമാരന്‍, കെ.കെ. കൃഷ്ണന്‍, എന്‍. അനില്‍കുമാര്‍, പി. ദാമോദരന്‍, പി. രവീന്ദ്രന്‍, കെ. ശശി രാവണീശ്വരം
ഇ വി സുജാത കെ പി ഗീത എന്നിവര്‍ സംസാരിച്ചു