Advertisement

അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് പത്താമുദയ ചടങ്ങ് നടന്നു

By kcnchannel / October 29, 2026


വെള്ളിക്കോത്ത്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് തുലാപ്പത്തിന് വീണ്ടുമൊരു തെയ്യക്കാലത്തിന് ആരംഭം കുറിച്ചുകൊണ്ട് പത്താമുദയം പുത്തരി ആഘോഷചടങ്ങ് നടന്നു. ദേവതകളുടെയും ദേവന്മാരുടെയും പ്രതിനിധികളായ ആചാര സ്ഥാനികന്മാരുടെ ചടുലമായ ദേവ നൃത്തത്തോടെ കൈവിളക്കേന്തി കൊടികൂറയുടെ അകമ്പടിയോടെ കുടകളേ ന്തിയ വാല്യ ക്കാരുടെയും കുട്ടികളുടെയുംആവേശ തിമിര്‍പ്പോടെയുള്ള എഴുന്നള്ളത്തും പത്താമുദയത്തിന്റെ പ്രധാന ചടങ്ങായി നടന്നു. തുടര്‍ന്ന് തെയ്യങ്ങളുടെ വാചാലും മഞ്ഞള്‍ക്കുറി പ്രസാദ വിതരണവും നടന്നു. മുഴുവന്‍ സമുദായ അംഗങ്ങളുടെ വീടുകളിലേക്കും മറ്റുള്ളവര്‍ക്കും അവലും മലരും പൊരിയും ഉണ്ടലക്കവും പഴവും കുറിയും അടങ്ങിയ പ്രസാദവും നല്‍കി.കാല്‍ ചിലമ്പും കൈവളയും തിരുമുടിയും അണിഞ്ഞ് തറവാടുകളിലും ദേവസ്ഥാനങ്ങളിലും ജനങ്ങളെ അനുഗ്രഹിക്കാന്‍ പരദേവന്മാര്‍ തുലാപ്പത്തിന്റെ പത്താമുദയ ചടങ്ങോട് കൂടി ആരംഭം കുറിച്ചി രിക്കയാണ്