Advertisement

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.

By kcnchannel / October 29, 2026

കാസറഗോഡ് -കാസറഗോഡ് താലൂക്ക് എന്‍. എസ് .എസ് കരയോഗ യൂണിയന്‍ നേതൃത്വത്തില്‍ കാസറഗോഡ് താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു .പെര്‍ലടുക്കം കൊളത്തുര്‍ എന്‍.എസ് .എസ് കരയോഗ മന്ദിരത്തില്‍ നടന്ന ശില്പശാല കാസറഗോഡ് യൂണിയന്‍ അധ്യക്ഷനും എന്‍.എസ് .എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ,എ.ബാലകൃഷ്ണന്‍ നായര്‍ ഉല്‍ഘടനം ചെയ്തു. കൊളത്തുര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ഇ.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷ വഹിച്ചു. മന്നം സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്‌മെന്റ് സെക്രട്ടറി വി.വി.ശശിധരന്‍ നായര്‍ മുഖ്യപ്രഭാഷനം നടത്തി.കാറഡുക്ക ബ്ലോക്ക് വ്യവസായ കേന്ദ്രം എക്ഷ്റ്റന്‍ഷന്‍ ഓഫീസര്‍ എ.ഉമേശന്‍ , ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ കെ.ആര്‍ .ശ്യാംരേത്ത് ,എന്നിവര്‍ ക്ലാസ് എടുത്തു .എന്‍ എസ് എസ് വനിതാ യൂണിയന്‍ പ്രസിഡന്റ് ഇ.സ്മിത ബാലകൃഷ്ണന്‍ ,കൊളത്തുര്‍ എന്‍ എസ് എസ് കരയോഗം സെക്രട്ടറി കോടോത്ത് തമ്പാന്‍ നായര്‍ ,കെ.എന്‍.നിര്‍മല്‍ കുമാര്‍ മാസ്റ്റര്‍,എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. എം എസ് എസ് കോര്‍ഡിനേറ്റര്‍ ജി.മധുസൂദനന്‍ നായര്‍ സ്വാഗതവും യൂണിയന്‍ സെക്രട്ടറി ഇ.അരവിന്ദാക്ഷന്‍ നന്ദി