കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത് പത്താമുദായം
കാഞ്ഞങ്ങാട്: കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത് പത്താമുദായം ആഘോഷിച്ചു.സിന്ദൂരമുഖി ദേവീ സ്തുതി ആല്‍ബം സോങ് പ്രകാശനവും വിളക്ക് പൂജയും നടന്നു.
വൈകുന്നേരം 6 മണിക്ക് ദേവി സന്നിധിയില്‍ വെച്ചു വിജയന്‍ കാട്ടുകുളങ്ങര രചനയും സംഗീതവും നിര്‍വഹിച്ച് ഷിജോ ബേബി ഓര്‍ക്കസ്ട്രയും
ഡോക്ടര്‍ നിതിന്‍ സോമന്‍ ആലപിച്ച ദേവീ സ്തുതി സിന്ദൂരമുഖി ആല്‍ബം സോങ് വാരിക്കാട്ടില്ലത്ത് ബ്രഹ്‌മശ്രീ ശ്രീധരന്‍ നമ്പൂതിരി തന്ത്രികള്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ദേവസ്ഥാന ഭരണ സമിതി പ്രസിഡന്റ് വസന്തകുമാര്‍ കാട്ടുകുളങ്ങര സെക്രട്ടറി നവനീത്, തറവാട് കാരണവന്മാരായ വലിയ വീട്ടില്‍ സുകുമാരന്‍ കാരണവര്‍, മീത്തലെ വീട്ടില്‍ സി വി തമ്പാന്‍ കാരണവര്‍,കുഞ്ഞിരാമന്‍ പൂജാരി, ബാബു വെളിച്ചപ്പാട്, രതീഷ് വെളിച്ചപ്പാട്,പി വി ഉണ്ണി കാലുവര,ഉണ്ണി കൃഷ്ണന്‍ കാലുവരെ എന്നിവര്‍ പങ്കെടുത്തു. ശേഷം ദേവസ്ഥാനത്ത് മാതൃ സമിതിയുടെ മേല്‍ നോട്ടത്തില്‍ പി നാരായണന്‍ വാഴക്കോടിന്റെ നേതൃത്വത്തില്‍ സര്‍വ്വശ്വര്യ വിളക്ക് പൂജയും നടത്തി. വൈകുന്നേരം 8 മണിയോട് കൂടി വാരിക്കട്ടില്ലത്ത് ബ്രഹ്‌മശ്രീ ശ്രീധരന്‍ തന്ത്രികളുടെ കാര്‍മികത്വത്തില്‍ നട തുറന്ന് അടിയന്തിരം നടത്തി പ്രസാദ വിതരണത്തോട് കൂടി സമാപിച്ചു.
