ടെറിയേഴ്സ് ഭവന്‍ ഉദ്ഘാടനം നവംബര്‍ ഒന്നിന്
കോഴിക്കോട് ആസ്ഥാനമായ 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടി എ യിലെ വിരമിച്ച കാസറഗോഡ് ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ കാസറഗോഡ് ജില്ലാ ടെറിട്ടോ റിയല്‍ ആര്‍മി ബ്രദര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആസ്ഥാനമന്ദിരം ചെറുവത്തൂര്‍ കൊത്തങ്കരയില്‍ ടെറിയേഴ്സ് ഭവന്‍, കേരളപ്പിറവിയും 122 ടി എ യുടെ റൈസിംഗ് ദിനവുമായ നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യുകയാണ്. ഉത്ഘാടനം 122 ടി എ ബറ്റാലിയന്റെ മുന്‍ കമ്മാന്റിങ് ഓഫീസറായ ബ്രിഗേഡിയര്‍ പി വി സഹദേവന്‍ AVSM,Vrc , VSM ആണ് നിര്‍വഹിക്കുന്നത്. തദവസരത്തില്‍ 122 ടി എ യിലെ 1971 ലെ ഇന്ത്യ പാക് യുദ്ധത്തില്‍ പങ്കെടുത്തവരെയും, വീര്‍ നാരികള്‍ എന്നിവരെ ആദരിക്കുന്നതും സംഘടനയിലെ അംഗങ്ങളുടെ കലാ കായിക വിദ്യാഭ്യാസ മേഖലയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതും ആയിരിക്കും.
