ലിംഫഡിമ സ്‌നേഹ സംഗമം നടത്തി
ബോവിക്കാനം:- കാറടുക്ക ബ്ലോക്ക് പഞ്ചായത്തും മുളിയാര്‍ സാമൂഹികാരോഗ്യ സെക്കന്‍ഡറി പാലിയേറ്റീവ് കെയറും സംയുക്തമായി സ്തനാര്‍ബുദ ബാധിതര്‍ക്കായുള്ള ലിംഫഡിമ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന സംഗമം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി ഉഷ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ സുഗന്ധിനി സമ്മാന വിതരണം നടത്തി സംസാരിച്ചു. കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ നഴ്‌സിംഗ് ഓഫീസര്‍ ജൂലിന്‍ ജോസ് ലിംഫഡിമ പരിശീലനം നടത്തി.ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി എം സുനില്‍ കുമാര്‍,പി എം സി അംഗം വി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രിയ അദ്ധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് നഴ്‌സുമാര്‍ , ആരോഗ്യ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് സഹോദരങ്ങള്‍, വോളണ്ടിയര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ ഷമീമ തന്‍വീര്‍ സ്വാഗതവും സെക്കന്‍ഡറി പാലിയേറ്റീവ് നഴ്‌സ് രഞ്ജുഷ പി നായര്‍ നന്ദിയും പറഞ്ഞു.
