Advertisement

ജില്ലാ ശാസ്ത്രമേളയെ വരവേല്‍ക്കാന്‍ ഒരുങ്ങി ടി.ഐ.എച്ച്.എസ്.എസ് നായന്‍മാര്‍മൂല

By kcnchannel / October 30, 2026

നായന്മാര്‍മൂല: കാസര്‍ഗോഡ് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സത്തിന്റെ ഭാഗമായി റിസപ്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘വര്‍ണദളങ്ങള്‍’ പേപ്പര്‍ ഫ്‌ലവര്‍ നിര്‍മാണ മത്സരം സംഘടിപ്പിച്ചു.
റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി കെ അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ അബ്ദുല്ല കുഞ്ഞി,വൈസ് ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് എന്‍.എം., കണ്‍വീനര്‍ ആസിഫ് എന്‍.എ., ജോയിന്റ് കണ്‍വീനര്‍ സിന്ധുശ്രീ, ഇബ്രാഹിം എന്‍.എം., ഉമ്മുകുല്‍സു, മുംതാസ് എം.എ., ഷീബ കെ., സുബൈദ, ഷബീറ കെ.വി., ജയ ആര്‍., അബൂബക്കര്‍ സിദ്ദീഖ് എന്‍.എം., റാഷിദ് കെ.എച്ച്., റിഷാന, അബ്ദുല്‍ ഹമീദ് കെ., തസ്ലീന, ഖൈറുന്നിസ, ഷഹനാസ് സി.എം.പ്രസംഗിച്ചു.
വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുന്നതിനും പരിപാടി സഹായകമായി.