Advertisement

‘ആരോഗ്യമുള്ള വിദ്യാര്‍ഥിനികള്‍’ പദ്ധതിക്ക് കാസര്‍കോട് ഗവ. യുപിയില്‍ തുടക്കമായി

By kcnchannel / October 29, 2026

കാസര്‍കോട് : ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യ കാസര്‍കോട് നഗരസഭയുമായി സഹകരിച്ച് നടപ്പാക്കുന്ന ‘ആരോഗ്യമുള്ള വിദ്യാര്‍ഥിനികള്‍’ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ഗവ. യുപി സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡുകള്‍ വിതരണംചെയ്തു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ എന്‍ ആര്‍ വിദ്യശ്രീ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് കെ സി ലൈജുമോന്‍ അധ്യക്ഷനായി. ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യ ചെയര്‍മാന്‍ മോഹന്‍ദാസ് വയലാംകുഴി, ഓപ്പറേഷന്‍സ് മേധാവി കെ അക്ഷയ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടി ദേവിക, സ്റ്റാഫ് സെക്രട്ടറി എ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ഭാരതി സ്വാഗതവും ഡോ. ഒ കനകലത നന്ദിയും പറഞ്ഞു.

ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യ കാസര്‍കോട് നഗരസഭയുമായി സഹകരിച്ചു ‘ആരോഗ്യമുള്ള വിദ്യാര്‍ത്ഥിനികള്‍’ എന്ന പദ്ധതിയുടെ ഭാഗമായി കാസര്‍കോട് നഗരസഭയിലെ കാസര്‍കോട് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് ആരോഗ്യമുള്ള നഗരസഭയിലുള്ള മുഴുവന്‍ സ്‌കൂളിലും വിദ്യാര്‍ഥിനികള്‍ക്ക് സാനിറ്ററി പാട് ലഭ്യമാക്കുന്ന പദ്ധതിയാണിത്.
പി.ടി.എ പ്രസിഡന്റ് ലൈജു മോന്‍ കെ.സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാസര്‍കോട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിദ്യാശ്രീ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യ ചെയര്‍മാന്‍ മോഹന്‍ദാസ് വയലാംകുഴി, ഓപ്പറേഷന്‍സ് ഹെഡ് അക്ഷയ കെ, പ്രോഗ്രാം കോഡിനേറ്റര്‍ ദേവിക, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഭാരതി, സ്റ്റാഫ് സെക്രട്ടറി ശ്രീകുമാര്‍, ഡോ.കനകലത, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.