യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ്; വിചാരണ നവംബര്‍ ഒന്‍പതിന് പുനരാരംഭിക്കും
കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ വിചാരണ നവംബര്‍ ഒന്‍പതിന് പുനരാരംഭിക്കും. ഒന്‍പതാം തീയതി നാലാം സാക്ഷിയെ വിസ്തരിക്കും. അടുത്ത പോസ്റ്റിങ്ങ് മുതല്‍ തുടര്‍ച്ചയായ വാദം നടക്കും. വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രിം കോടതി തള്ളിയിരുന്നു. ആകാശ് തില്ലങ്കേരി അടക്കം പ്രതികളുടെ ആവശ്യമാണ് ജസ്റ്റിസ് കെ വി വിശ്വനാഥന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
ഷുഹൈബ് വധക്കേസിലെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കം എന്ന സര്‍ക്കാര്‍ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. 2018ഫെബ്രുവരിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബിനെ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ 17 പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
