സിനഗോഗ് തീവെയ്പ്പ് കേസ്; അന്വേഷണം NIA ഏറ്റെടുത്തു
കൊച്ചി: എറണാകുളം കടവുംഭാഗം ജൂതപ്പള്ളിക്ക് മുന്‍പില്‍ തീവെയ്പ്പ് കേസ് ഇനി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. തീവ്രവാദ വിരുദ്ധ സേനക്ക് കൊടുക്കാനിരിക്കെയാണ് എന്‍ഐഎ എത്തുന്നത്. കേസില്‍ പ്രതിക്കെതിരെ UAPA ചുമത്തിയിരുന്നു.
പുത്തന്‍കുരിശ് സ്വദേശി എബിന്‍ പോള്‍ ആണ് പ്രതി. ഇയാള്‍ കാറില്‍ വന്ന് പെട്രോള്‍ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. ഈ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റി ഫോര്‍ പുറത്ത് വിട്ടിരുന്നു. പ്രതി തീവ്രവാദ സ്വഭാവമുള്ള ചില ഗ്രൂപ്പുകളില്‍ ചാറ്റ് നടത്തിയിട്ടുണ്ട്. ബോസ് എന്ന ടെലഗ്രാമിലെ അക്കൗണ്ട് ഇയാളെ നിയന്ത്രിച്ചിരുന്നു. ക്രിപ്‌റ്റോ കറന്‍സി വഴി 2 ലക്ഷം രൂപ ആക്രമണത്തിനുശേഷം കൈപ്പറ്റിയെന്നും പൊലീസ് കണ്ടെത്തി. പുത്തന്‍ കുരിശിലെ എബിന്‍ താമസിച്ച സ്ഥലത്തുനിന്ന് സിന്തറ്റിക് ലഹരികള്‍ കണ്ടെത്തി. കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് എറണാകുളം ഡിസിപി അരുണ്‍ കെ പവിത്രന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂം തീവെയ്പ്പ് നടത്തിയത് താനാണെന്ന് എബിന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്
