Advertisement

ആവശ്യങ്ങള്‍ അംഗീകരിച്ചു; ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരം വിജയത്തിലേയ്ക്ക്

By kcnchannel / October 29, 2026

ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരം വിജയത്തിലേയ്ക്ക്. വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍വകലാശാല അംഗീകരിച്ചു. വൈസ് ചാന്‍സിലര്‍ നേരിട്ടെത്തിയാണ് വിദ്യാര്‍ഥികളെ ഇക്കാര്യം അറിയിച്ചത്. മുഴുവന്‍ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചു.

യൂണിയന്‍ ഭരണഘടന 2027 മെയ് 15 ന് അംഗീകരിക്കും. 2027 ജൂലൈ 16-ന് ആരംഭിക്കുന്ന അക്കാദമിക് സെഷന്‍ തുടങ്ങി ആറാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് നിര്‍ദേശം. കൂടാതെ വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കും. വിദ്യാര്‍ഥികള്‍ പ്രതിഷേധവും നിരാഹാരസമരവും ഉടന്‍ അവസാനിപ്പിക്കണമെന്നും സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടു.

ക്യാമ്പസില്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും വിദ്യാര്‍ഥികളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം ഉണ്ടായിരുന്നത്.