MLAമാര്‍ക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങള്‍ക്കും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍; ജനുവരി 1 മുതല്‍ വര്‍ധിപ്പിച്ച തുക നല്‍കും
തിരുവനന്തപുരം: എംഎല്‍എമാര്‍ക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങള്‍ക്കും ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ഓണറേറിയം നല്‍കുക അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ നല്‍കും. ഓണറേറിയം വര്‍ദ്ധന പഠിക്കാന്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ സമിതിയെ നിയോഗിച്ചിരുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
സമിതിയുടെ ശുപാര്‍ശകള്‍ ഉള്‍പ്പെടെ പഠിച്ചായിരിക്കും ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയത്. നിയമസഭയിലെ സബ്മിഷനാണ് മന്ത്രി മറുപടി നല്‍കിയത്. നിലവില്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്ന ഓണറേറിയം അപര്യാപ്തമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള പരിഷ്കരണ ബില്ല് ഇന്ന് സഭ പാസാക്കി. ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തില്ല.
MLA മാരുടെ പെന്ഷന് വര്‍ധന ബില്ലും പാസാക്കി. ശമ്പള പരിഷ്കരണം അവസാനം വന്നത് 2018ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. നിയമസഭാ അംഗങ്ങള്‍ എന്ന നിലയില്‍ പറയാന്‍ എംഎല്‍എമാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോഴും എംഎല്‍എ മാര്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതു കൊണ്ടുവന്നതില്‍ ഞാന്‍ ഗവണ്മെന്റിനെ അനുമോദിക്കുന്നുവെന്നും സ്പീക്കര്‍ വ്യക്തമാക്കി. പലരും എന്നോട് വ്യക്തിപരമായ സങ്കടം പങ്കുവെച്ചിട്ടുണ്ട്.
എം എല്‍ എ മാര്‍ക്ക് ഒരു പി എ യെ കൂടി അനുവദിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്കി. നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. എംഎല്‍എമാരുടെ ശമ്പളം 70,000 ത്തില്‍ നിന്ന് 98,000 ആയും മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷത്തില്‍ നിന്ന് 1,33,000 ആയും ഉയര്‍ത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 2018ലാണ് എംഎല്‍എമാരുടേയും മന്ത്രിമാരുടേയും അലവന്‍സ് അവസാനമായി പരിഷ്കരിച്ചത്.
2022ല്‍ ശമ്പള പരിഷ്കരണത്തിന് ശിപാര്‍ശ ലഭിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശിപാര്‍ശ മാറ്റിവെക്കുകയായിരുന്നു. നിലവില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തിടുക്കത്തിലുള്ള നടപടി. നിലവില്‍ എംഎല്‍എമാര്‍ക്ക് മണ്ഡല അലവന്‍സും ടെലിഫോണ്‍ അലവന്‍സും യാത്ര അലവന്‍സുമടക്കം 70,000 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ശമ്പള പരിഷ്കരണം നടപ്പിലായാല്‍ ഇത് 1,05,00 ആയി വര്‍ധിക്കും. മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷത്തില്‍ നിന്ന് 1,30,000 ആകുകയും ചെയ്യും.
