Advertisement

വിവിധ മേഖലകളില്‍ സഹകരണം വികസിപ്പിക്കും; ഹോര്‍മുസ്, യെമന്‍ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്ത് ട്രംപും എര്‍ദോഗനും

By kcnchannel / October 29, 2026

ഹോര്‍മുസ്, യെമന്‍ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്ത് ട്രംപും എര്‍ദോ?ഗനും. ടെലഫോണിലൂടെയാണ് ഡോണള്‍ഡ് ട്രംപ് തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോ?ഗനുമായി ചര്‍ച്ച നടത്തിയത്. അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വികസിപ്പിക്കുന്നതിനുമുള്ള സംഭാഷണം നടന്നതായാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 100-ാം വാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.

ഹോര്‍മുസ് കടലിടുക്കിലെയും യെമനിലെയും സംഭവവികാസങ്ങള്‍ പ്രതിരോധ സഖ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണെന്നും എര്‍ദോഗന്‍ പറഞ്ഞു. ഉക്രെയ്നും റഷ്യയും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ തന്റെ രാജ്യം തയ്യാറാണെന്നും തുര്‍ക്കി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹോര്‍മുസില്‍ കടല്‍ മൈനുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്‌തെന്ന് യുഎസ് സെന്റ്‌കോം പ്രസ്താവന ഐആര്‍ജിസി തള്ളി. കടല്‍ മൈനുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തതിന്റെ തെളിവുകള്‍ പുറത്തുവിടാന്‍ വെല്ലുവിളി. സംഘര്‍ഷം നടക്കുന്നത് ആകാശത്തും കരയിലും കടലിലുമാണെന്നും സൈബര്‍സ്പെയ്സില്‍ അല്ലെന്നും ഐആര്‍ജിസി വ്യക്തമാക്കി.