Home Entertainment ‘സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു’; മുകേഷ് ഉള്‍പ്പെടെ 7 പേര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കുന്നുവെന്ന് നടി

‘സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു’; മുകേഷ് ഉള്‍പ്പെടെ 7 പേര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കുന്നുവെന്ന് നടി

by KCN CHANNEL
0 comment

മുകേഷ് അടക്കം 7 പേര്‍ക്കെതിരെ നല്‍കിയ ലൈംഗിക പരാതി പിന്‍വലിക്കുന്നു എന്ന് ആലുവ സ്വദേശിയായ നടി. തനിക്കെതിരെ എടുത്ത കേസില്‍ സര്‍ക്കാരും പോലീസിനെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി പിന്‍വലിക്കുന്നത്. വ്യാജ പരാതിയായിരുന്നിട്ടും പോക്‌സോ കേസില്‍ തന്നെ സര്‍ക്കാരും പോലീസും വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന് നടി ആരോപിച്ചു.

കേസ് പിന്‍വലിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് നടി അറിയിച്ചു. എഐജി പൂങ്കുഴലിയ്ക്ക് കത്ത് നല്‍കുമെന്ന് പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. സര്‍ക്കാരാണ് എന്നെ രക്ഷിക്കേണ്ടിരുന്നത്. എന്നാല്‍ പോക്സോ കേസില്‍ വ്യക്തത ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ അനങ്ങിയിട്ടില്ലെന്നും പോക്സോ പരാതിക്ക് പിന്നില്‍ മുകേഷോ ജയസൂര്യയോ ഇവര്‍ പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്ന് നടി ആരോപിച്ചു.

നടിയുടെ പരാതിയില്‍ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരാതി നടി പിന്‍വലിക്കുന്നത്. ചില കേസുകളില്‍ കുറ്റപത്രത്തിലേക്കെത്തുന്ന സാഹചര്യത്തിലാണ് നടി പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

You may also like

Leave a Comment