Home Kasaragod കൂരിയാടിന് പിറകെ,ദേശീയ പാതയിലെഅരാസ്ത്രീയമായ നിര്‍മ്മാണം,മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ സര്‍വ്വീസ് റോഡില്‍ വെള്ളക്കെട്ട്,അംഗന്‍വാടി കുട്ടികളടക്കം ദുരിതത്തില്‍.അധികൃതര്‍ക്ക് കുലുക്കമില്ല

കൂരിയാടിന് പിറകെ,ദേശീയ പാതയിലെഅരാസ്ത്രീയമായ നിര്‍മ്മാണം,മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ സര്‍വ്വീസ് റോഡില്‍ വെള്ളക്കെട്ട്,അംഗന്‍വാടി കുട്ടികളടക്കം ദുരിതത്തില്‍.അധികൃതര്‍ക്ക് കുലുക്കമില്ല

by KCN CHANNEL
0 comment

മൊഗ്രാല്‍ പുത്തൂര്‍ :ദേശീയപാതയില്‍ കൂരിയാടില്‍ സര്‍വ്വീസ് റോഡ് തകര്‍ന്നതിന് പിന്നാലെ മൊഗ്രാല്‍ കുന്നിലില്‍ സര്‍വ്വീസ് റോഡ് അശാസ്ത്രീയമായി നിര്‍മ്മിച്ചതിനാല്‍ വെള്ളക്കെട്ട്.സി പി സി ആര്‍ ഐ ഗസ്റ്റ് ഹൗസിന് സമീപമാണ് സര്‍വ്വീസ് റോഡും ലിങ്ക് റോഡും വെള്ളക്കെട്ടില്‍ നിറയുന്നത്.മഴ വന്നാല്‍ മലിനജലമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്.അംഗന്‍വാടി കുട്ടികളടക്കം നിരവധി വിദ്യാത്ഥികളും മറ്റും ആശ്രയിക്കുന്ന റോഡാണിത്. റോഡ് നിര്‍മ്മാണ സമയത്ത് തന്നെ ഇതിന് മേല്‍നോട്ടം വഹിച്ചിരുന്ന വരോട് സര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണത്തിലെ അപാകത ചൂണ്ടി കാണിച്ചിരുന്നു, നാട്ടുകാരുടെ ആവശ്യപ്രകാരം പഞ്ചായത്ത് ,വിലേജ് ,ജില്ലാ ഭരണകൂടവും ജനങ്ങളുടെ പ്രയാസങ്ങള്‍ തലപ്പാടി – ചെങ്കള റീച്ചില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ അറിയിച്ചെങ്കിലും അവര്‍ ബന്ധപ്പെട്ടവരുടെ വാക്കുകള്‍ക്ക് യാതൊരു വിലയും കല്‍പ്പിച്ചില്ല. ഇപ്പോള്‍ മഴ വന്നതോടെ മലിന ജലം കെട്ടി നില്‍ക്കുകയാണ്. സ്‌കൂള്‍ തുറക്കാറായതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്

You may also like

Leave a Comment