ബേപ്പൂര്‍ കപ്പലപകടത്തെ തുടര്‍ന്ന് എലത്തൂര്‍, ബേപ്പൂര്‍, വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും പോര്‍ട്ട് ഓഫീസര്‍ ഫിഷറീസ്, കോഴിക്കോട്, കൊയിലാണ്ടി, വടകര ടിഇഒസികളിലേക്കും അറിയിപ്പ് നല്‍കി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ആരോഗ്യവകുപ്പിലേക്ക് വൈദ്യസഹായത്തിനായിട്ടാണ് അറിയിപ്പ് കൊടുത്തിട്ടുള്ളത്.
കോസ്റ്റ്ഗാര്‍ഡില്‍ നിന്നും അഞ്ച് കപ്പലുകളും ഒരു ബോട്ടും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടിട്ടുണ്ട്. കൊളംബോ തീരത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വാന്‍ഹായി 503 എന്ന ചരക്ക് കപ്പലിലാണ് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ നേവി കപ്പലുകള്‍ ദുരന്ത സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്
INS സത്‌ലജ്, ഹെലി കോപ്റ്റര്‍ ഉള്‍പ്പെടെ എല്ലാ സജീവിക്കരണവുമായാണ് എത്തുന്നത്.
കപ്പലിലുണ്ടായിരിക്കുന്ന 22 ജീവനക്കാരില്‍ 18 പേരെ രക്ഷിച്ചു. ഇനി 4 ജീവനക്കാര്‍ക്കായുള്ള തിരക്കിലാണ് നടക്കുന്നത്. അഞ്ച് പേര്‍ക്ക് തീപിടുത്തത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പരുക്കേറ്റവരെ ബേപ്പൂരില്‍ എത്തിക്കുമെന്നുള്ള അറിയിപ്പ് ഇതിനകം തന്നെ ബേപ്പൂര്‍ പോര്‍ട്ട് ഓഫിസര്‍ക്ക് ലഭിച്ചു കഴിഞ്ഞു. വലിയ കപ്പലുകള്‍ തുറമുഖത്തേക്ക് എത്തിക്കാന്‍ കഴിയാത്തതിനാല്‍ പുറംകടലില്‍ പോയി പരുക്കേറ്റവരെ തീരത്തേക്ക് എത്തിക്കുന്ന 2 ടാഗ്ഗ് ബോട്ടുകള്‍ എത്തിച്ചായിരിക്കും ജീവനക്കാരെ ബേപ്പൂരിലേക്ക് എത്തിക്കുക.
അല്പസമയം മുന്‍പ് ആംബുലന്‍സും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഉടന്‍ തന്നെ പരുക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിക്കുന്നതിനായിട്ടാണിത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി കഴിഞ്ഞു.