Advertisement

മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് ഫാറൂഖ് ഹാജി സീതാംഗോളിക്ക് യാത്രയയപ്പ് നല്‍കി

By kcnchannel / October 27, 2026

നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന ഫാറൂഖ് സീതാംഗോളി അവര്‍കള്‍ക്ക് അബുദാബി കെഎംസിസി മഞ്ചേശ്വരം, മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി .
അബുദാബി മദീന സായിദ് സെഞ്ച്വറി ഹൗസില്‍ വെച് നടന്ന പരിവാടിയില്‍ മണ്ഡലം പ്രസിഡന്റ് അസീസ് പെര്‍മുദെ അധ്യക്ഷത വഹിച്ചു. മണ്ഡലം മുന്‍ ട്രഷറര്‍ അസീസ് കന്തല്‍ ഉത്ഘാടനം ചെയ്തു.ജില്ലാ ട്രഷറര്‍ ഉമ്പു ഹാജി പെര്‍ള , മണ്ഡലം മുന്‍ പ്രസിഡന്റ് യൂസഫ് സെഞ്ച്വറി,മണ്ഡലം ഭാരവാഹികളായ,ഷാ ബന്ദിയോട്, അബ്ദുല്‍ റഹിമാന്‍ ഹാജി കമ്പള,നിസാര്‍ ഹൊസങ്കടി,അഷ്റഫ് ബസറ,അബ്ദുല്‍ ലത്തീഫ് ഇറോഡി,ഇക്ബാല്‍ പള്ളം,ഹമീദ് മാസിമാര്‍ ,സകീര്‍ കമ്പാര്‍,ശംഷു മഞ്ചേശ്വരം,സിദ്ദിഖ് ഡി എം ,അഷ്റഫ് എ എം ബന്തിയോട് തുടങ്ങിയവര്‍ സംസാരിച്ചു, മണ്ഡലം ജനറല്‍ സെക്രട്ടറി ഷാ ബന്ദിയോട് സ്വാഗതവും,അബ്ദുല്‍ ലത്തീഫ് ഇറോഡി നന്ദിയും പറഞ്ഞു.ഫാറൂഖ് സീതാംഗോളിക്കുളള മൊമന്റോ മണ്ഡലം പ്രസിഡന്റ് നല്‍കി.