കോഴിക്കോട് ബേപ്പൂരിന് സമീപമായി അപകടത്തില്‍പ്പെട്ട ചരക്ക് കപ്പലിന്റെ തീ ഇതുവരെ നിയന്ത്രണവിധേയമായില്ല. അപകടസ്ഥത്തേക്ക് കോസ്റ്റ് ഗാര്‍ഡിന്റെ 5 ഷിപ്പുകളും C144 എന്ന ബോട്ടും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു. ഇതിനിടെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ട്.
സിംഗപ്പൂര്‍ ഫ്ളാഗ് സ്ഥാപിച്ച എം വി വാന്‍ ഹായ് 503 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്കാണ് തീ വ്യാപിക്കുന്നത്. വലിയ തോതില്‍ കറുത്ത പുകയാണ് ഉയരുന്നത്. പത്ത് കണ്ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ടെന്നാണ് നിഗമനം. എന്നാല്‍ ഈ കണ്ടെയ്‌നറുകള്‍ക്കുള്ളിലുള്ള വസ്തു എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. കണ്ടെയ്‌നറുകളില്‍ എന്താണെന്ന് മനസ്സിലായാല്‍ മാത്രമാണ് തീ ആണക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആവുക.
നാവികസേനയുടെ ഐഎന്‍എസ് സൂറത്ത് കപ്പല്‍ സ്ഥലത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു. തീപിടുത്തമുണ്ടായ കപ്പലിന് സമീപമായി മാര്‍വെല്‍ എന്ന കപ്പല്‍ കൂടിയുണ്ടെന്ന് ഡിഫെന്‍സ് പിആര്‍ഒ അതുല്‍ പിള്ള ട്വന്റി ഫോറിനോട് പറഞ്ഞു. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഡോണിയര്‍ വിമാനങ്ങള്‍ നിരീക്ഷണത്തിലുണ്ട്.
അഴീക്കലിനു സമീപം 40 നോട്ടിക്കല്‍ മൈലിലാണ് അപകടം നടന്നിരിക്കുന്നത്. അപകടം നടന്ന കപ്പലില്‍ 22 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 18 പേര്‍ കടലിലേക്ക് ചാടി. കൊളംബോയില്‍ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കപ്പലാണിത്.
ബേപ്പൂരില്‍ നിന്നും 88 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് 12 40 ന് തീ കൂടുതല്‍ കണ്ടെയ്‌നറിലേക്ക് വ്യാപിച്ചു. പരുക്കേറ്റ ഒരാളുടെ നിലവിരുതരമാണ്. രണ്ട് തായ്വാനി,ഒരു ഇന്‍ഡോനേഷ്യന്‍,ഒരു മ്യാന്മാര്‍ എന്നീ ജീവനക്കാരെയാണ് നിലവില്‍ കാണാതായിരുന്നത്