Home Kasaragod ചെമ്മനാട് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് ഇശല്‍ മഴ വര്‍ണ്ണാഭമായി

ചെമ്മനാട് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് ഇശല്‍ മഴ വര്‍ണ്ണാഭമായി

by KCN CHANNEL
0 comment

ചെമ്മനാട് : ചെമ്മനാട് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നാലപ്പാട് ഫര്‍ണിച്ചറുമായി സഹകരിച്ചു കൊണ്ട് ഇശല്‍ മഴ മാപ്പിള കലാ വിരുന്ന് വര്‍ണ്ണാഭമായി നടത്തി. ക്ലബ്ബ് പ്രസിഡന്റ് നൗഷാദ് ആലിച്ചേരി പതാക ഉയര്‍ത്തി.
ഇശല്‍ മഴ കലാ സന്ധ്യ കാസര്‍കോട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ് ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹാഫിസ് അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഷാഫി നാലപ്പാട് ( നാലപ്പാട് ഫര്‍ണിച്ചര്‍),
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍ എ ബദറുല്‍ മുനീര്‍, ചെമ്മനാട് ഗ്രാമഞ്ചായത്ത് മെമ്പര്‍ അമീര്‍ പാലോത്ത്, അബ്ദുള്ള പാലോത്, നൗഫല്‍ റിയല്‍, ഇക്ബാല്‍ സുല്‍ത്താന്‍,മൊയ്ദീന്‍ മാര്യോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗായിക – ഗായികന്‍മാരായ
ഷാഫി കൊല്ലം, കണ്ണൂര്‍ സീനത്ത്, സുറുമി വയനാട് തുടങ്ങിയവര്‍ ഇശല്‍ മഴ കലാ സന്ധ്യക്ക് നേതൃത്വം നല്‍കി.
റൗഫ് ചെമ്മനാട് നന്ദി പറഞ്ഞു.

You may also like

Leave a Comment