യങ് ഡെമോക്രാറ്റ്‌സ് കാസര്‍ഗോഡ് അസംബ്ലി കമ്മിറ്റി നിലവില്‍ വന്നു
കാസര്‍കോട്: എസ്ഡിപിഐയുടെ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ യങ് ഡെമോക്രാറ്റ്‌സ് കാസര്‍കോട് അസംബ്ലി കമ്മിറ്റി നിലവില്‍ വന്നു. യൂത്ത് കൗണ്‍സില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കണ്‍വീനര്‍ കബീര്‍ ബ്ലാര്‍കോട് പതാക ഉയര്‍ത്തി യോഗത്തിന് തുടക്കം കുറിച്ചു. യങ് ഡെമോക്രാറ്റ്‌സ് ജില്ലാ ജോയിന്റ് കണ്‍വീനര്‍ സഫ്ര ശംസു അധ്യക്ഷത വഹിച്ചു എസ്ഡിപിഐ കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ ബി ടി യോഗം ഉല്‍ഘാടനം ചെയ്തു.
സ്വാതന്ത്രപോരാളികള്‍
സ്വപ്നം കണ്ട
രാജ്യത്തെ വീണ്ടെടുക്കാന്‍ യുവത്വത്തിന് മാത്രമേ സാധിക്കുകയുള്ളുവെന്ന് വിഷയാവതരണം നടത്തിയ
യങ് സെമോക്രാറ്റ്‌സ് സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം നഫീസത്ത് മിസ്രിയ പറഞ്ഞു
യങ് ഡെമോക്രാറ്റ്‌സ് സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം അഡ്വ,ഇര്‍ഫാന്‍മുഹമ്മദ്, ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ സുഹൈല്‍ ചെട്ടുംകുഴി, ആയിഷ ജാനിബ, വിമന്‍ ഇന്ത്യാമൂവ്‌മെന്റ് മണ്ഡലം സെക്രട്ടറി റംസീന ഫാറൂഖ് അഭിവാദ്യമര്‍പ്പിച്ചു.
യങ് ഡെമോക്രാറ്റ്‌സ് ജില്ലാ കണ്‍വീനര്‍ കബീര്‍ ബ്ലാര്‍ക്കോട് കാസര്‍കോട് അസംബ്ലി ഭാരവാഹികളെ പ്രാഖ്യാപിച്ചു
പ്രസിഡന്റ് : ഹൈദര്‍ അലി
വൈസ് പ്രസിഡന്റ് : റാഫി ആലമ്പാടി, റുബീന ഹമീദ്
സെക്രട്ടറി : ബിലാല്‍ മധൂര്‍
. : അന്‍വര്‍ കല്ലന്‍കൈ
ജോയിന്‍ സെക്രട്ടറി:
ഫാത്തിമ എഫ് കെ
ഫാത്തിമ റുബ
ട്രഷറര്‍. : താജു പുത്തൂര്‍
കമ്മിറ്റി അംഗങ്ങള്‍ :
മുസ്തഫ അറന്‍തോട്
ഷഹീന്‍ ബ്ലാര്‍കോട്
ആയിഷത്ത് ത്വയ്ബ
