Home National വിവാഹേതര ബന്ധം വിസമ്മതിച്ച യുവതിയെ ക്രൂരമായി കൊലപ്പെടുത്തി 25കാരന്‍

വിവാഹേതര ബന്ധം വിസമ്മതിച്ച യുവതിയെ ക്രൂരമായി കൊലപ്പെടുത്തി 25കാരന്‍

by KCN CHANNEL
0 comment

ബെംഗളൂരു: വിവാഹേതര ബന്ധം തുടരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 33കാരിയായ യുവതിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് 25കാരനായ കാമുകന്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. സൗത്ത് ബെംഗളൂരുവിലെ ഹോട്ടല്‍ മുറിയിലാണ് 33 കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹരിണി എന്ന യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 25 വയസ്സുകാരനായ ഐടി ജീവനക്കാരന്‍ യഷസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 6 വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
പൂര്‍ണപ്രജ്ഞ ഹൗസിംഗ് സൊസൈറ്റി ലേഔട്ടിലുള്ള ഒരു ഹോട്ടല്‍ മുറിയില്‍ എത്തിയ ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഏറെ നാളായി ഹരിണിയും യഷസും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഹരിണിയുടെ ഭര്‍ത്താവും ബന്ധുക്കളും യഷസുമായുള്ള ബന്ധം അറിഞ്ഞതോടെ ഈ ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് ഹരിണിയെ ഉപദേശിച്ചിരുന്നു. തുടര്‍ന്ന് യഷസുമായുള്ള കൂടിക്കാഴ്ച്ചയും ഫോണ്‍ വഴിയുള്ള ആശയവിനിമയവും താത്കാലികമായി ഹരിണി അവസാനിപ്പിച്ചു. എന്നാല്‍ അടുത്തിടെ ഇരുവരും ബന്ധം പുനരാരംഭിച്ചിരുന്നു. അവസാനമായി ഒരിക്കല്‍ കൂടി ഹോട്ടല്‍ മുറിയില്‍ വെച്ച് കാണാനും ഇരുവരും തമ്മില്‍ തീരുമാനമായി.

You may also like

Leave a Comment