ഇടുക്കി കരിമണ്ണൂരില്‍ അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഇടുക്കി കരിമണ്ണൂരില്‍ അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഇടുക്കി : ഇടുക്കി കരിമണ്ണൂര്‍ പെരിങ്ങാശ്ശേരിയില്‍ അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി സ്വദേശി ഈന്തുങ്കല്‍ രാജു (58) ആണ് മരിച്ചത്. അനുജന്‍ ബിജു(53) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ച് എത്തിയ ബിജു, രാജുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജു മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.

Scroll to Top