കൂത്താട്ടുകുളത്ത് സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളിക്ക് ഗുരുതര പൊള്ളല്‍
കൂത്താട്ടുകുളം: സൂര്യാഘാതമേറ്റ് ഒറീസ സ്വദേശിക്ക് ഗുരുതര പൊള്ളല്‍. കൂത്താട്ടുകുളത്താണ് സംഭവം. അതിഥി തൊഴിലാളിയായ പാണ്ഡവ ബൈരക്കാണ് ഗുരുതര പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ കൈകളിലും കഴുത്തിലുമാണ് പൊള്ളലേറ്റത്. തടിമില്ലിലെ ജോലിക്കാരനാണ് ഇദ്ദേഹം.
കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചിരുന്നു. കണ്ണൂര്‍ പള്ളിപ്പൊയിലില്‍ സ്വദേശി സനല്‍ കുമാറാണ് മരിച്ചത്. 37വയസായിരുന്നു. പള്ളിപ്പൊയിലില്‍ കിണര്‍ കുഴിക്കുന്ന ജോലിക്കിടെയാണ് സൂര്യാഘാതമേറ്റത്. ജോലിക്കിടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.
സംസ്ഥാനത്ത് കടുത്ത ഉഷണതരംഗത്തിന് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.




