പാമ്പുകടിയേറ്റാല്‍ ആന്റിവെനം തേടി അലയേണ്ട, ലഭ്യമായ ആശുപത്രികളുടെ വിവരം 108 ആംബുലന്‍സില്‍ വിളിച്ചാല്‍ ലഭിക്കും

പാമ്പുകടിയേറ്റാല്‍ ആന്റിവെനം തേടി അലയേണ്ട, ലഭ്യമായ ആശുപത്രികളുടെ വിവരം 108 ആംബുലന്‍സില്‍ വിളിച്ചാല്‍ ലഭിക്കും

തിരുവനന്തപുരം: പാമ്പുകടിയേറ്റവര്‍ക്ക് നല്‍കേണ്ട ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ വിവരം ലഭ്യമാകാന്‍ ഇനി 108 ആംബുലന്‍സില്‍ വിളിച്ചാല്‍ മതി. ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് 108 ആംബുലന്‍സ് ടീമിന് കൈമാറി.

പാമ്പുകടിയേറ്റാല്‍ ഉടന്‍ തന്നെ ആംബുലന്‍സില്‍ വിളിച്ച് സഹായം തേടണമെന്നും അനാവശ്യമായി ചലനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 108 ടീമിന് ആശുപത്രികളുടെ ലിസ്റ്റ് നല്‍കുന്നതിനാല്‍ ആന്റി വെനം ഇല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയേണ്ട വരില്ല.

Scroll to Top