Thursday, December 26, 2024
Home Kerala വളപട്ടണത്തെ കവര്‍ച്ച അന്വേഷിക്കാന്‍ 20 അംഗ സംഘം; സിസിടിവികളില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല

വളപട്ടണത്തെ കവര്‍ച്ച അന്വേഷിക്കാന്‍ 20 അംഗ സംഘം; സിസിടിവികളില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല

by KCN CHANNEL
0 comment

കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച നടന്ന സംഭവത്തില്‍ 20 അംഗ സംഘം. അസിസ്റ്റന്റ് കമ്മീഷണര്‍ രത്‌നകുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. വളപട്ടണം മന്ന സ്വദേശിയായ വീട്ടുടമ അഷ്‌റഫിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയെടുക്കും. മംഗലാപുരം, കാസര്‍ഗോഡ് തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ സിസിടിവികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം.

കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ച പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളത്തിലേക്ക് പോയിരുന്നു. നായ ഏറെ ദൂരം മുന്നോട്ട് പോയെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിച്ചില്ല. മോഷണം നടത്തുന്നതിനു മുന്‍പോ ശേഷമോ റെയില്‍വേ സ്റ്റേഷനിലേക്ക് പോയതാകാം എന്നാണ് നിഗമനം. പൊലീസ് നായ സഞ്ചരിച്ച വഴിയിലെ സിസിടിവികളില്‍ നിന്ന് പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായിട്ടില്ല.

പ്രത്യേക സംവിധാനത്തില്‍ തുറക്കാനാവുന്ന ലോക്കര്‍ മോഷ്ടാക്കള്‍ എങ്ങനെ തുറന്നു എന്നതും അന്വേഷണ വിധേയമാക്കും. ഇതിന് പുറമെ അഷ്‌റഫിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തതയില്ലാത്തതും പ്രതിസന്ധിയാണ്. വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളില്‍ നിന്നാണ് പണവും സ്വര്‍ണവും കവര്‍ന്നിരിക്കുന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് പരാതി.

മതില്‍ ചാടിക്കടന്ന് അടുക്കളഭാ?ഗത്തെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയിരിക്കുന്നത്. കഴിഞ്ഞ 19-ാം തീയതി മധുരയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അഷ്‌റഫും കുടുംബവും. ഞായറാഴ്ച രാത്രിയാണ് ഇവര്‍ തിരികെയെത്തുന്നത്. വീട്ടിലെത്തിനോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

You may also like

Leave a Comment