മില്‍മ പാലിന് വില കൂടും

മില്‍മ പാലിന് വില കൂടും; പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും; ലിറ്ററിന് 4 രൂപ കൂട്ടാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോ?ഗത്തില്‍ ശുപാര്‍ശ

ഡയറക്ടര്‍ ബോര്‍ഡ് യോ?ഗത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും.
തിരുവനന്തപുരം: മില്‍മ പാലിന് വില കൂട്ടാന്‍ തീരുമാനം. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഡയറക്ടര്‍ ബോര്‍ഡ് യോ?ഗത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും. ഇന്ന് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധന പരിഗണിച്ചത്. ലിറ്ററിന് നാല് രൂപ വരെ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് വില വര്‍ധനയ്ക്കള്ള നീക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കില്‍ മെയ് 1 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നേക്കുമെന്ന സൂചനയും പുറത്തുവന്നിരുന്നു.

ലിറ്ററിന് നാല് മുതല്‍ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. പാല്‍വില കൂട്ടി കര്‍ഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാല്‍ വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എറണാകുളം മേഖല യൂണിയന്‍ കഴിഞ്ഞ ദിവസം മില്‍മ ആസ്ഥാനത്ത് പരസ്യ പ്രതിഷേധവും നടത്തിയിരുന്നു. മില്‍മയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാല്‍വില കൂട്ടാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്.

Scroll to Top