എം എസ് എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കാസര്‍ഗോഡ് യൂണിറ്റ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

ജില്ലാ സെക്രട്ടറി കബീര്‍ ചെര്‍ക്കളം പതാക ഉയര്‍ത്തി പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. 1980ല്‍ രൂപം കൊണ്ട മുസ്ലിം സര്‍വീസ് സൊസൈറ്റി എന്ന സംഘടന വിവിധ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക വിദ്യാഭ്യാസ ആതുര സേവന രംഗത്തും ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ട് കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ പ്രെസ്റ്റിജ് സെന്ററില്‍ നടന്ന പരിപാടിയില്‍ കാസര്‍ഗോഡ് യൂണിറ്റ് പ്രസിഡണ്ട് ജലീല്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീര്‍ ആമസോണിക്‌സ് സ്വാഗതം പറഞ്ഞു. ആലംമ്പാടിയിലെ സി എച്ച് സെന്ററിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കി മധുര പലഹാരം നല്‍കിയും ആണ് ആഘോഷിച്ചത്. മുതിര്‍ന്ന എംഎസ് എസ് അംഗം സി എല്‍ ഹമീദ് മുഖ്യാതിഥിയായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് നാസീര്‍ ചെമ്മനാട് ജോയിന്റ് സെക്രട്ടറിഹനീഫ് പി.എം. മധുര്‍ ശരീഫ്, റഫീഖ് എസ്.,ഫാറൂഖ് ഖാസിമി. വെല്‍ക്കം മുഹമ്മദ്.സുബൈര്‍ സല്‍ക്കോ. തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു

Scroll to Top