ഹല കാസര്‍ഗോഡിന് തുടക്കം;പൗരപ്രമുഖര്‍ക്ക് സ്വീകരണം ഒരുക്കി ദുബായ് കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി

ഹല കാസര്‍ഗോഡ് പരിപാടിയുടെ ഭാഗമായി ദുബായില്‍ എത്തിചേര്‍ന്ന പ്രമുഖ വ്യവസായിയും നാലപ്പാട്ട് ഫര്‍ണിച്ചര്‍ ഉടമയുമായ ഷാഫി നാലപ്പാട്ടിനും സംഘത്തിനും സ്വീകരണം ഒരുക്കി ദുബായ് കെഎംസിസി കാസര്‍ഗോഡ് ജില്ല കമ്മിറ്റി. പ്രസിഡന്റ് സലാം മന്നിപ്പാടി, സെക്രട്ടറി ടി ആര്‍ ഹനീഫ്, അബ്ദുല്‍ ആറങ്ങാടി, ജില്ലാ വൈസ് പ്രസിഡണ്ട് കെ പി അബ്ബാസ്, ഉദുമ മണ്ഡലം സെക്രട്ടറി അനില്‍ പട്ടക്കാലില്‍, തുടങ്ങിയവര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.

ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ 2025 ഒക്ടോബര്‍ 26 ഞായറാഴ്ച ഉച്ചക്ക് 12 മണി മുതല്‍ രാത്രി 11 മണി വരെ നീണ്ട് നില്‍ക്കുന്ന പ്രവാസി മഹോത്സവം ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റില്‍ 15000 ത്തോളം ആളുകളുടെ സാന്നിധ്യമുണ്ടാവും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പങ്കാളിത്തം പ്രവാസി മഹോത്സവത്തിനു കൊഴുപ്പേകും. സംഗമത്തില്‍ ജില്ലയിലെ പ്രമുഖരായ ബിസിനസ്സ് വ്യക്തിത്വങ്ങള്‍ക്ക് ബിസ്‌പ്രൈം അവാര്‍ഡ് നല്‍കി ആദരിക്കും.
ഫെസ്റ്റിന്റെ ഭാഗമായി
പ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഐക്യവും പ്രതിഫലിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകള്‍ അരങ്ങേറും
കള്‍ച്ചറല്‍ ഹാര്‍മണി, ഫുഡ് സ്ട്രീറ്റ്, പ്രമുഖ കലാകാരന്മാര്‍ അണി നിരക്കുന്ന ലൈവ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്, കാസര്‍ഗോഡിന്റെ തനത് സംസ്‌കാരം വിളിച്ചോതുന്ന നാടന്‍ കലകള്‍, അവാര്‍ഡ് നൈറ്റ്, സദസ്സിന് ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവം സമ്മാനിച്ച് അറബ് ഫ്യൂഷന്‍ പ്രോഗ്രാമുകള്‍, മാജിക്കല്‍ മൊമെന്റ്‌സ്, ചിരിയും ചിന്തയും സമ്മേളിക്കൂന്ന ഗെയിംസ് അറീന, മൈലാഞ്ചി മൊഞ്ചിന്റെ സൗന്ദര്യവുമായി മെഹന്തി ഡിസൈന്‍ മത്സരം, പാചക കലയിലെ രാജ്ഞിയെ കണ്ടെത്താന്‍ കിച്ചണ്‍ ക്യൂന്‍, മെഡിക്കല്‍ ഡ്രൈവ് തുടങ്ങിയവയെല്ലാം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.സാംസ്‌കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും

Scroll to Top