17-ാം വാര്‍ഡ് വികസന കുതിപ്പില്‍, പക്കീരന്‍ പിടിക – സ്‌കൂള്‍ റോഡ് ഇന്റര്‍ലോക്ക് പ്രവൃത്തി ഉദ് ഘാടനം ചെയ്തു.

മൊഗ്രാല്‍ പുത്തൂര്‍: ഗ്രാമപഞ്ചായത്ത്
17-ാം വാര്‍ഡ് വികസന കുതിപ്പില്‍. ( ( മൊഗ്രാല്‍ പുത്തൂര്‍ വാര്‍ഡ് ). വാര്‍ഡിലെ
പക്കീരന്‍ പീടിക – സ്‌കൂള്‍ റോഡ് ഇന്റര്‍ലോക്ക് വര്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷമീറ ഫൈസല്‍ ഉദ്ഘാടനം, ചെയ്തു, വാര്‍ഡ് മെമ്പര്‍ നൗഫല്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. തന്റെ വാര്‍ഡിലേക്ക് ആവശ്യമായ ഫണ്ടുകള്‍ നിരന്തരമായി ശ്രമിച്ച് വാങ്ങിക്കൊണ്ടിരിക്കുന്ന ജനകീയ മെമ്പറാണ് നൗഫല്‍ പുത്തൂറെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഫൈസല്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എസ് പി സലാഹുദ്ദീന്‍, സി പി അബ്ദുല്ല, കെ ബി അഷ്‌റഫ്, മാഹിന്‍ കുന്നില്‍, ഹസൈനാര്‍, ഷെഫീക്ക് പി ബി.എസ്, ബി പി ഖാലിദ്, മാസ്റ്റര്‍ ഷാഫി, ഷാഫി കച്ചായി, അബ്ദുല്ലക്കുഞ്ഞി, അബ്ദുല്‍ റഹിമാന്‍, ഇ പി ആഷിഫ്, റഷീദ് പോസ്റ്റ്, അബ്ദുല്‍ റഹിമാന്‍, ഹസ്സന്‍ കൊക്കടം, ഫാറൂഖ്, ഇല്യാസ്, ബിലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top