മൊഗ്രാല്‍ പുത്തൂര്‍: കായിക രംഗത്ത് മികവു പുലര്‍ത്തുന്ന താരങ്ങള്‍ക്കുള്ള റീജെന്‍ ഏര്‍പ്പെടുത്തിയ ചാമ്പ്യന്‍- സ്‌കോളര്‍ഷിപ്പിന് മൊഗ്രാല്‍ പുത്തൂരിലെ മിര്‍ഹാന ഇഖ്ബാല്‍ അര്‍ഹയായി.
സംസ്ഥാന വനിത ഫുട്‌ബോള്‍ താരമാണ് മിര്‍ഹാന. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫയുമായി ചേര്‍ന്ന് ഹൈദരബാദില്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന നാഷണല്‍ അണ്ടര്‍-16 ക്യാമ്പില്‍ പങ്കടുത്തുകൊണ്ടി രിക്കുകയാണ് നിലവില്‍ താരം.
മിര്‍ഹാനക്ക് വണ്ടി പിതാവ് ഇഖ്ബാല്‍ സ്‌കോളര്‍ഷിപ്പ് തുക ഏറ്റുവാങ്ങി. ശിഹാബ് കെ ജെ, മാഹിന്‍ കുന്നില്‍, കെ.എം ഇര്‍ഷാദ്, ജാബിര്‍ കുന്നില്‍, വസീം പുത്തൂര്‍, മൂസാ ബാസിത്, അര്‍ഷാദ് പുത്തൂര്‍, അല്‍ത്താഫ് ഡി. പി, ഷദീദ് കടവത്ത്, അഷ്‌റഫ് കെ ബി, ഷഫീഖ് പീബീസ്, ജംഷീര്‍ കടവത്ത്, ജുനൈദ് കമ്പാര്‍, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.




