എസ് വൈ എസ് കുമ്പള സോണ്‍ .സ്‌നേഹലോകം പരിപാടിക്ക് തുടക്കമായി


ജലാല്‍ തങ്ങള്‍ മള്ഹര്‍ ഉദ്ഘാടനം ചെയ്തു.
കുമ്പള- തിരു നബിയുടെ വ്യക്തി മാഹാത്മ്യവും ദര്‍ശനങ്ങളും പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് കുമ്പള സോണ്‍ സംഘടിപ്പിക്കുന്ന സ്‌നേഹലോകം പരിപാടി പൂക്കട്ടെ നൂറുല്‍ ഉലമ നഗറില്‍ തുടക്കമായി.
സയ്യിദ് ജലാല്‍ തങ്ങള്‍ മള്ഹര്‍ ഉദ്ഘാടനം ചെയ്തു.
എട്ട് സെഷനുകളില്‍ നടക്കുന്ന ക്ലാസിന് റഹ്‌മത്തുള്ള സഖാഫി എളമരം ,സാദിക് മാസ്റ്റര്‍ വെളിമുക്ക്, ജബ്ബാര്‍ സഖാഫി പാത്തൂര്‍,അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ,സാദിഖ് അവളം,സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മ്മല്‍ കുമാര്‍ കാടകം നേതൃത്വം നല്‍കും.
വിവിധ യൂണിറ്റുകളില്‍ നിന്നും തെരെഞ്ഞെടുത്ത പ്രതിനിധികള്‍ സംബന്ധിക്കുന്നു.

Scroll to Top