മഞ്ചേശ്വരം: സമസ്ത ശൈഖാനികളായ കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമയും സമസ്ത എന്ന മഹത്തായ പ്രസ്ഥാനത്തിന് ആത്മീയ ചൈതന്യം പകര്‍ന്നവരാണെന്നും, ഇന്നും ആ ചൈതന്യം സമസ്ത കാത്തുസൂക്ഷിക്കുന്നു എന്നും, അവര്‍ നല്‍കിയ വെളിച്ചം കെടാതെ സൂക്ഷിക്കല്‍ നാം ബാധ്യസ്ഥരാണെന്നും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍.
ഓസ്‌ഫോജ്‌ന ഫൈസീസ് ജില്ലാ കമ്മിറ്റി ഹൊസങ്കടി സമസ്ത ആസ്ഥാനത്ത് സംഘടിപ്പിച്ച ശൈഖാനി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ഉദ്യാവരം ആയിരം ജമാഅത്ത് ഖത്തീബ് അഷ്‌റഫ് ഫൈസി കൊടക് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സ്വാലിഹ് ഫൈസി ചെര്‍ക്കള അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സുഹൈല്‍ ഫൈസി അല്‍ മുര്‍ശിദി കമ്പാര്‍ ആമുഖം പറഞ്ഞു.
സമസ്ത ജില്ലാ മുശാവറ സെക്രട്ടറിമാരായ ചെങ്കള അബ്ദുല്ല ഫൈസി,അബ്ബാസ് ഫൈസി പുത്തിഗെ,ജില്ലാ ,മഞ്ചേശ്വരം മണ്ഡലം മുശാവറ ട്രഷറര്‍ എം പി മുഹമ്മദ് സഅദി എന്നിവര്‍ ശംസുല്‍ ഉലമ മൗലിദ് മജ്‌ലിസിന് നേതൃത്വം നല്‍കി.
റബീഹ് കാമ്പയിന്‍ സമാപനത്തിന്റെ ഭാഗമായി നടത്തിയ ഇശ്ഖ് മജ്ലിസിന് പൈവളിഗെ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി.ടൗണ്‍ ഖത്തീബ് ഇല്യാസ് അസ്ഹരി,
വൈസ് പ്രസിഡന്റ് കജെ മുഹമ്മദ് ഫൈസി,സഈദ് ഫൈസി സെക്രട്ടറിമാരായ അഷ്റഫ് ഫൈസി, ഷരീഫ് ഫൈസി, കബീര്‍ ഫൈസി, ഇഖ്ബാല്‍ ഫൈസി,എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഫാറൂഖ് ദാരിമി,സലാം ഫൈസി, ജുനൈദ് ഫൈസി, എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ ഹാജി കടമ്പാര്‍, എസ്‌കെഎസ്എസ്എഫ് ജില്ലാ സെക്രട്ടറി റാഷിദ് ഫൈസി, മുഹമ്മദ് ഫൈസി, അബ്ദുറഹ്‌മാന്‍ ഫൈസി,മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ് സഫ,ഉമര്‍ രാജാവ്, ഹമീദ് ഹാജി പൈവളിഗെ, ഇസ്മായില്‍ ഹാജി മച്ചമ്പാടി, ഇബ്രാഹിം ഹാജി,ek അബൂബക്കര്‍ ഹാജി, അദ്ദു ഹാജി കടമ്പാര്‍, എന്‍ എം മദനി കടമ്പാര്‍, പി പി ഇബ്രാഹിം ഹാജി മച്ചമ്പാടി,റഫീഖ് ഫൈസി, മൊയ്തീന്‍ ഫൈസി,ബഷീര്‍ ഫൈസി, ഹനീഫ് ഫൈസി, റൗഫ് ഫൈസി, ഷറഫുദ്ധീന്‍ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു
ശൈഖാനികള്‍ ആത്മീയ ചൈതന്യം പകര്‍ന്നവര്‍ മുഈനലി തങ്ങള്‍




