മഞ്ചേശ്വരം: അവകാശങ്ങള്‍ അര്‍ഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന് എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുകയാണെന്ന് എസ്ഡിപിഐ കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗവും മഞ്ചേശ്വരം പഞ്ചായത്തിന്റെ ചുമതലയുമുള്ള അഷ്റഫ് ബഡാജെ പറഞ്ഞു.
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ശരീഫ് പാവൂര്‍ മച്ചംപാടി വാര്‍ഡിലും മണ്ഡലം ഓര്‍ഗനൈസര്‍ യഹ്കൂബ് ഹൊസങ്കടി കജയിലും ജനവിധി തേടും. പഞ്ചായത്ത് കമ്മിറ്റീ അംഗം ഹാരിസ് ഉദ്യാവരം കുണ്ടുകൊള്‍കയിലും എസ്.ഡി.പി.ഐ പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അബൂബക്കര്‍ സിദീഖ് എന്ന റൈഷാദ് ഉദ്യാവരം ഗുത്തു വാര്‍ഡില്‍ നിന്നും ജനവിധി നേടും.
ത്രിതല പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ 20 വാര്‍ഡുകളില്‍ മല്‍സരിക്കാന്‍ എസ്.ഡി.പി.ഐ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചു. മഞ്ചേശ്വരം ബ്ലോക്ക് ബ്ലോക് പഞ്ചായത്തിലെ കുഞ്ചത്തൂര്‍, മഞ്ചേശ്വരം , ബഡാജെ ഡിവിഷനിലും, ജില്ലാ പഞ്ചായത്തിലെ വോര്‍ക്കാടി, മഞ്ചേശ്വരം ഡിവിഷനുകളിലും സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കും. കൂടുതല്‍ വാര്‍ഡുകളിലും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനും ഭരണ സമിതി രൂപീകരിക്കാനുമുള്ള രാഷ്ട്രീയ സാഹചര്യം പഞ്ചായത്തിലുണ്ട്.
നിലവിലുള്ള എസ്.ഡി.പി.ഐ ജനപ്രതിനിധികളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ജനങ്ങള്‍ക്കും വാര്‍ഡിനും പ്രയോജനകരവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ മുസ്ലിം ലീഗ് – കോണ്‍ഗ്രസ് -ബി ജെ പി സഖ്യം തുടരുന്ന ദുര്‍ഭരണം പഞ്ചായത്തിന്റെ വികസന മുന്നേറ്റത്തെ തടയിടുകയാണ് ചെയ്തത്. ഇതിനെതിരെ പൊതുജനത്തിന് കടുത്ത അമര്‍ഷവും ഉണ്ട്. ഭരണ ധാര്‍ഷ്ട്യത്തിന് അറുതി വരുത്താന്‍ വരുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് കരുതലോടെ വിനിയോഗിക്കണമെന്നും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളുടെ വിജയത്തിന് ആവശ്യമായ സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിച്ചു.
വാര്‍ത്ത സമ്മേളനത്തില്‍ എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് ബഡാജെ , മഞ്ചേശ്വരം മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഇക്ബാല്‍, സെക്രട്ടറി ഷബീര്‍, ഷംസുദീന്‍ മഞ്ചേശ്വരം, ഹാരിസ് സുബൈര്‍, റിയാസ് കുന്നില്‍ എന്നിവര്‍ പങ്കെടുത്തു.




