ജോയിന്റ് കൗണ്‍സില്‍ സ്വാഭിമാനസദസ് സംഘടിപ്പിച്ചു.

ജോയിന്റ് കൗണ്‍സില്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി എം എന്‍ വി ജി അടിയോടിസ്മൃതിയോട് അനുബന്ധിച്ച് സ്വാഭിമാന സദസ് സംഘടിപ്പിച്ചു.വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ സദസും സോഷ്യല്‍ ഓഡിറ്റും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നരേഷ് കുമാര്‍ കുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.അഴിമതിക്കെതിരായ പോരാട്ടത്തില്‍ സര്‍വീസ് സംഘടനക്ക് എന്നും മാതൃകയായിരുന്നു എം എന്‍ വി ജി അടിയോടി.1986 ല്‍ നടത്തിയ അഴിമതിക്കെതിരായ പദയാത്രയെ നയിച്ചു കൊണ്ടാണ് എം എന്‍ വി ജി അടിയോടി സിവില്‍ സര്‍വീസ് രംഗത്ത് ശ്രദ്ധേയനാകുന്നത്. 2006 ല്‍ ചരമമടയുന്നത് വരെ സിവില്‍ സര്‍വീസ് പരിഷ്‌കരണത്തിനും അഴിമതി രഹിത സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിനും വേണ്ടി അക്ഷീണം പരിശ്രമം ചെയ്തു.അദ്ദേഹത്തിനെ ഓര്‍മ്മിക്കേണ്ടത് അഴിമതി രഹിത സിവില്‍ സര്‍വീസിനു വേണ്ടിയുള്ള പോരാട്ടം നടത്തിക്കൊണ്ടാണ് എന്ന ബോധ്യത്തിലാണ് ജോയിന്റ് കൗണ്‍സില്‍ അദ്ദേഹത്തിന്റെ ചരമദിനത്തില്‍ സോഷ്യല്‍ ഓഡിറ്റിംഗ് തുടങ്ങുന്നത്.
ജില്ലാ പ്രസിഡണ്ട് ജി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ് എന്‍ പ്രമോദ് സ്വാഗതവും ടി റിജേഷ് നന്ദിയും പറഞ്ഞു.സംസ്ഥാന കമ്മിറ്റിയംഗം സി കെ ബിജുരാജ്, സംസ്ഥാന കൗണ്‍സിലംഗങ്ങളായ പ്രസാദ് കരുവളം, പി പി പ്രദീപ് കുമാര്‍, ജില്ലാ ട്രഷറര്‍ എ ആമിന തുടങ്ങിയവര്‍ പ്രസംഗിച്ചു.

Scroll to Top