വെടിക്കെട്ട് സെഞ്ച്വറിയുമായി റിക്കില്‍ട്ടന്‍; ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് കൂറ്റന്‍ ടോട്ടല്‍

വെടിക്കെട്ട് സെഞ്ച്വറിയുമായി റിക്കില്‍ട്ടന്‍; ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് കൂറ്റന്‍ ടോട്ടല്‍

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കൂറ്റന്‍ ടോട്ടലുമായി മുംബൈ ഇന്ത്യന്‍സ്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് മുംബൈ നേടിയത്.

റിയാന്‍ റിക്കില്‍ട്ടന്റെ അപരാജിത സെഞ്ച്വറിയാണ് മുംബൈയെ വന്‍സ്‌കോറിലേക്ക് നയിച്ചത്. താരം 55 പന്തില്‍ എട്ട് സിക്സറും പത്ത് ഫോറുകളും അടക്കം 123 റണ്‍സ് നേടി.

22 പന്തില്‍ മൂന്ന് സിക്സറും അഞ്ച് ഫോറുകളും അടക്കം 46 റണ്‍സ് നേടിയ വില്‍ ജാക്‌സ്, 15 പന്തില്‍ 31 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ, 17 പന്തില്‍ 22 റണ്‍സ് നേടിയ നമാന്‍ ധിര്‍ എന്നിവരും ഭേദപ്പെട്ട സംഭാവന നല്‍കി. ഹൈദരാബാദിനായി പ്രഫുല്‍ ഹിന്‍ഗെ രണ്ട് വിക്കറ്റ് നേടി.

മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആതിഥേയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്നും മുംബൈ ഇറങ്ങുന്നത്. ക്വിന്റണ്‍ ഡി കോക്കും പുറത്തായി

റിക്കിള്‍ട്ടണ്‍ ടീമില്‍ തിരിച്ചെത്തി. വില്‍ ജാക്ക്സ് അരങ്ങേറി. റോബിന്‍ മിന്‍സിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദ് ഒരു മാറ്റം വരുത്തി. ശിവാംഗ് കുമാറിന് പകരം ഹര്‍ഷ് ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തി.

Scroll to Top