കളത്തൂര്‍: നാടിന്റെ സൗഹൃദവും പൈതൃകവും വിളിച്ചോതി എസ് വൈ എസ് കളത്തൂര്‍ യൂണിറ്റ് സംഘടിപ്പിച്ച സൗഹൃദ ചായ സമാപിച്ചു.
പുതിയകാലത്ത് നന്മയും പരസ്പര വിശ്വാസവും മാനുഷിക പരിഗണനയും കുറഞ്ഞു പോകുമ്പോള്‍ ഇന്നലെയുടെ നാടിന്റെ സൗഹൃദത്തെയും സ്‌നേഹത്തെയും നന്മയെയും വിളിച്ചോതി വിവിധ മത രാഷ്ട്രീയ നേതാക്കള്‍ സംഗമിച്ച സൗഹൃദ ചായ നാടിന്റെ വരും കാലത്തെ സ്‌നേഹവും വികസന കാഴ്ചപ്പാടുകളും പങ്കുവച്ചു.
എസ് വൈ എസ് എഴുപതാം വാര്‍ഷിക യുവജന സമ്മേളന ഭാഗമായിയാണ് യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന സൗഹൃദ ചായ സംഘടിപ്പിക്കുന്നത്.
കളത്തൂര്‍ യൂണിറ്റ് സംഘടിപ്പിച്ച പരിപാടി കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് മൂസ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു അഷറഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്തു.
മൂസ സഖാഫി കളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി
സുബ്രഹ്‌മണ്യ കളത്തൂര്‍, കെ കേശവന്‍, സദാശിവ, ലത്തീഫ് സഖാഫി മൊഗ്രാല്‍, സുബൈര്‍ ബാഡൂര്‍, മുഹമ്മദ് ഇര്‍ഷാദ് കളത്തൂര്‍, ഉമറുല്‍ ഫാറൂഖ് സഖാഫി മളി, ഹമീദ് മുസ്ലിയാര്‍ സി. എച്, അബ്ദുല്ല പി. വി, മുഹമ്മദ് ആരിക്കാടി, സിദ്ദിഖ് പിവി, ഹമീദ് അമാരിക്ക, സിറാജ്ജുദ്ദീന്‍ അഹ്‌സനി, ഷഫീഖ് ഓ.കെ, മുഹമ്മദ് വാസില്‍ പ്രസംഗിച്ചു.
കെ.എം കളത്തൂര്‍ സ്വാഗതവും ഫൈസല്‍ മദീന മഖ്ദൂം നന്ദിയും പറഞ്ഞു
ചിത്രം
എസ് വൈ എസ് കളത്തൂര്‍ യൂണിറ്റ് സംഘടിപ്പിച്ച സൗഹൃദ ചായയില്‍ ജില്ലാ ഫൈനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ മുഖ്യ പ്രഭാഷണംനടത്തുന്നു