;
കുമ്പള: ആരിക്കാടി ഹെല്‍പ്പ് ലൈന്‍ കലാ-കായിക- ജീവകാരുണ്യ ഗ്രൂപ്പ് തങ്ങളുടെ 10ാം വാര്‍ഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ പത്തു വര്‍ഷമായി നാട്ടിലെ കലാ, കായിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഈ സംഘടന, ഒരു കോടി രൂപയുടെ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
ആക്‌സിഡന്റ് ഫണ്ട്, മെഡിക്കല്‍ ഫണ്ട്, വിവാഹ ഫണ്ട്, വിദ്യാഭ്യാസ ഫണ്ട്, കലാ-കായിക ഫണ്ട് എന്നിവയിലൂടെ നിരവധി പേര്‍ക്ക് സഹായങ്ങള്‍ നല്‍കീട്ടുണ്ട്.
ഒട്ടേറെ നിലാലംബര്‍ക്കുള്ള കൈത്താങ്ങ് നല്‍കി.
നാട്ടുകാരുടെ ചിരകാല അഭിലാഷമായ പുല്‍മാട് മൈതാനം 10 ലക്ഷം രൂപ ചിലവില്‍ നവീകരിച്ചു.
പുല്‍മാട് മൈതാനം നവീകരണം ഹെല്‍പ്പ് ലൈന്‍ ന്റെ പ്രവര്‍ത്തനങ്ങളിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.
ഈ വാര്‍ഷികം അതിവിപുലമായി ആഘോഷിക്കപ്പെടുന്നു മെന്ന് ഗ്രൂപ്പിന്റെ തുടക്കക്കാരായ ഹക്കീം ദാവൂദ്, ഹമീദ് സ്റ്റോര്‍,ശാഹുല്‍ തങ്ങള്‍, അബ്ബാസ് കാര്‍ലേ,അലിഷാഹമ , സത്താര്‍ ആരിക്കാടിഎന്നിവര്‍പറഞ്ഞു