Home Kasaragod പലചരക്കു കടയില്‍ കള്ളന്‍ കയറി

പലചരക്കു കടയില്‍ കള്ളന്‍ കയറി

by KCN CHANNEL
0 comment

കാസര്‍കോട്: ബേക്കല്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയ ബസാറില്‍ പലചരക്ക് കടയില്‍ കള്ളന്‍ കയറി. കെ.എം ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലാണ് സംഭവം. മുന്‍ഭാഗത്തെ ഷട്ടറിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. 2000 രൂപയോളം വില വരുന്ന സിഗരറ്റുകളും 2000 രൂപയില്‍ പരം വില വരുന്ന ബേക്കറി സാധനങ്ങളും കവര്‍ച്ച പോയതായി കടയുടമ ചന്ദ്രന്‍ പറഞ്ഞു. മറ്റു സാധനങ്ങളെല്ലാം കടയ്ക്കകത്ത് വാരിവലിച്ചിട്ട നിലയിലാണ്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ബേക്കല്‍ പൊലീസെത്തി സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ മോഷ്ടാക്കളെ കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചില്ല. കേരള ഗ്രാമീണ്‍ ബാങ്ക് പെരിയ ബസാര്‍ ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ചന്ദ്രന്റെ പലചരക്കു കട.

You may also like

Leave a Comment