27
കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെയും അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, മരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സിയാന ഹനീഫ്, കൗണ്‍സിലര്‍മാരായ പി. രമേഷ്, ലളിത എം, റവന്യൂ ഓഫീസര്‍ ഹരിപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രതിഭ കെ. യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജു പി. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.