Home World ചരിത്രയാത്ര, ശുഭാന്‍ഷുവും സംഘവും ബഹിരാകാശത്തേക്ക്; ആക്‌സിയം-4 ദൗത്യത്തിന് തുടക്കം

ചരിത്രയാത്ര, ശുഭാന്‍ഷുവും സംഘവും ബഹിരാകാശത്തേക്ക്; ആക്‌സിയം-4 ദൗത്യത്തിന് തുടക്കം

by KCN CHANNEL
0 comment

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചരിത്ര നിമിഷത്തിന് വിജയകരമായ തുടക്കം. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ആക്‌സിയം-4 ദൗത്യത്തിന് തുടക്കമായിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല, നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍നിന്നുള്ള സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവര്‍ ബഹിരാകാശത്തേക്ക് പുറപ്പെട്ടു. ആക്സിയം സ്പേസ് ഇങ്ക്, നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ), ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) എന്നിവര്‍ സംയുക്തമായാണ് ആക്‌സിയം -4 ബഹിരാകാശ ദൗത്യം നടത്തുന്നത്.

You may also like

Leave a Comment