Home World ഇന്ന് ലോക പുകയില വിരുദ്ധ ദിനം

ഇന്ന് ലോക പുകയില വിരുദ്ധ ദിനം

by KCN CHANNEL
0 comment


പുകയില ഉപയോഗിക്കുന്നവരെ പുകയില ഉപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 1987-ല്‍ ലോക പുകവലി വിരുദ്ധ ദിനം എന്ന പ്രമേയത്തോടെ ലോകാരോഗ്യ സംഘടന (WHO) ലോക പുകയില വിരുദ്ധ ദിനാചരണത്തിന് നേതൃത്വം നല്‍കി.

എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ച് വരുന്നു. പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് പുകയില വിരുദ്ധ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുകയില ഉപഭോഗം മൂലമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

പുകയില ഉപയോഗിക്കുന്നവരെ പുകയില ഉപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 1987-ല്‍ ലോക പുകവലി വിരുദ്ധ ദിനം എന്ന പ്രമേയത്തോടെ ലോകാരോഗ്യ സംഘടന (WHO) ലോക പുകയില വിരുദ്ധ ദിനാചരണത്തിന് നേതൃത്വം നല്‍കി.
പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ലോകമെമ്പാടുമുള്ള ആരോഗ്യ അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനായി 1998-ല്‍ WHO പുകയില രഹിത സംരംഭം (TFI) സ്ഥാപിച്ചു. ‘Unmasking the Appeal: Exposing Industry tactics on tobacco and necotinoproducts’ എന്നതാണ് ഈ വിഷയത്തെ പ്രമേയം. പുകയില, നിക്കോട്ടിന്‍ സംരംഭങ്ങള്‍ അവരുടെ ദോഷകരമായ ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളെ തുറന്നുകാട്ടുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഇന്നത്തെ പ്രധാന പൊതുജനാരോഗ്യ വെല്ലുവിളികളില്‍ ഒന്ന് പുകയില, നിക്കോട്ടിന്‍, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയോടുള്ള ആകര്‍ഷണമാണ്. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍. പുകയില ഉപഭോഗം മൂലം പ്രതിവര്‍ഷം എട്ട് ദശലക്ഷം പേര്‍ മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ക്ഷയം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, മറ്റ് ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ പുകയില ഉപയോഗത്തിന്റെ ഫലങ്ങളാണ്. മുതിര്‍ന്നവരില്‍ പരോക്ഷമായ പുകവലി ഹൃദയ-ശ്വാസകോശ സംബന്ധ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നു.പൊതുസ്ഥലങ്ങളില്‍ പകുതിയോളം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാന്‍ ഇടവരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

You may also like

Leave a Comment